കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പുസ്തകോത്സവം തിരുവനന്തപുരത്ത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ പുസ്തകോസ്തവം നവംബര്‍ അഞ്ചു മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും.

നാഷണല്‍ ബുക്ക് ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ ഇന്ത്യയിലെ 150ഓളം പ്രാസാധകര്‍ പങ്കെടുക്കും. പുസ്തകപ്രേമികള്‍ക്ക് പുസ്തകങ്ങള്‍ കാണാനും വാങ്ങാനുമുള്ള അവസരം ലഭിക്കും. പുസ്തകോസ്തവത്തിനുളള പ്രവേശനം സൗജന്യമാണ്.

ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിക്കു പുറമെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍, സാംസ്കാരികമന്ത്രി എ.പി അനില്‍കുമാര്‍, ബുക്ക് ട്രസ്റ് ചെയര്‍മാന്‍ ബിപന്‍ ചന്ദ്ര തുടങ്ങിയവര്‍ പങ്കെടുക്കും.

സെമിനാറുകള്‍, കവിതാപാരായണം, പെയിന്റിംഗ് പ്രദര്‍ശനം, തെരുവുനാടകങ്ങള്‍, കഥപറയല്‍ തുടങ്ങിയ പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

മഹാശ്വേതാ ദേവി, യു.ആര്‍.അനന്തമൂര്‍ത്തി, എം.ടി.വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ പുസ്തകോത്സവത്തിന് എത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X