കോളജുകള്‍ തമ്മില്‍ ബന്ധിപ്പിക്കും: മുഖ്യമന്ത്രി
പാലക്കാട്: വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനായി സംസ്ഥാനത്തെ കോളജുകള്‍ തമ്മില്‍ വിവരസാങ്കേതിക സംവിധാനം മുഖേന ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറയില്‍ പുതുതായി ആരംഭിക്കുന്ന ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളജുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത് വഴി വിദ്യാഭ്യാസരംഗത്തെ വികസനം എല്ലാ കോളജുകള്‍ക്കും അറിയാന്‍ സാധിക്കും. വിദ്യാഭ്യാസരംഗത്ത് ഒരു കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്ലസ് ടു സംബന്ധിച്ചുള്ള വിവാദം കാരണം നവീകരണപ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസരംഗത്തെത്തിക്കാന്‍ അല്‍പം താമസം നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോളജിന് പുതിയ കെട്ടിടം പണിയാനുളള സര്‍ക്കാര്‍ സഹായമായ 20 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications