കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ നിന്നും ദുബായിലേക്ക് കപ്പല്‍ സര്‍വീസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദുബായ്-കൊച്ചി സെക്ടറില്‍ കപ്പല്‍ സര്‍വീസ് തുടങ്ങാന്‍ ദുബായിലെ കപ്പല്‍ കമ്പനിയായ മാര്‍കോ ഷിപ്പിംഗ് കമ്പനി പദ്ധതിയിടുന്നു. ആഴ്ചയിലൊരിക്കലായിരിക്കും സര്‍വീസ് നടത്തുക.

സര്‍വീസ് നടത്തുവാനായി കൊച്ചി പോര്‍ട്ട് ട്രസ്റുമായി മാര്‍കോ സഹകരിച്ചു പ്രവര്‍ത്തിക്കും. കേരള-ഗള്‍ഫ് സെക്ടറിലെ യാത്രക്കാരെ ലക്ഷ്യം വച്ചാണ് കപ്പല്‍ സര്‍വീസ് തുടങ്ങുക. വിമാനടിക്കറ്റിനെ അപേക്ഷിച്ച് പകുതി നിരക്കേ കപ്പല്‍ യാത്രക്കാവുകയുളളൂ. കൊച്ചിയിലെത്താന്‍ അഞ്ചു ദിവസത്തെ യാത്രയാണ് വേണ്ടത്. 150 കിലോ വരെ സാധനങ്ങള്‍ ഒരു യാത്രക്കാരന് സൗജന്യമായി കൊണ്ടുവരാം.

സര്‍വീസ് നടത്തുന്നതിനായി കമ്പനിയുടെ കൈവശമുള്ള 700 സീറ്റുകളുള്ള രണ്ടു കപ്പലുകളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. തീയേറ്ററടക്കമുള്ള സംവിധാനങ്ങള്‍ കപ്പലിലുണ്ടാകും.

കപ്പല്‍ സര്‍വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ മാര്‍കോ ഷിപ്പിംഗ് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇമിഗ്രേഷന്‍, കസ്റംസ് അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്താനിരിക്കുകയാണ്. സര്‍വീസ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കപ്പല്‍ കമ്പനി അധികൃതര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അടുത്തുതന്നെ ചര്‍ച്ച നടത്തും.

വിദേശമലയാളികളുടെ സംഘടനയായ നോര്‍ക്കയാണ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കയ്യെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X