Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ്: കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ശ്രീകണ്ഠപുരം: വായ്പ തിരിച്ചടക്കാത്തതിനാല്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കാഞ്ഞിലേരി മൊള്ളൂരിലെ അമ്പിലോത്ത് ബാലനാണ് ഒക്ടോബര്‍ ഒന്‍പത് ഞായറാഴ്ച രാത്രി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

കൃഷി ആവശ്യത്തിനായി ബാലന്‍ കൂട്ടുംമുഖം സര്‍വീസ് സഹകരണബാങ്കില്‍ നിന്നും ഒരുലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. ഇതില്‍ 25,000 രൂപ ജ്യേഷ്ഠന്‍ ഗോപിയുടെ പേരിലാണ് എടുത്തിരുന്നത്.

കൃഷി നഷ്ടത്തിലായതിനാല്‍ പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാലനും ഗോപിയുടെ പേരിലും ബാങ്കുകാര്‍ ജപ്തിനോട്ടീസ് അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബാലന്‍ രണ്ടുദിവസമായി അസ്വസ്ഥനായിരുന്നത്രെ. വായ്പ തിരിച്ചടക്കാന്‍ അവധി നല്‍കാന്‍ ബാങ്ക് ജീവനക്കാര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.

ബാലന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+