കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി പ്രശ്നം: വി.എസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃത ലോട്ടറികള്‍ നിരോധിക്കുന്നതിനു നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിസഭാംഗങ്ങള്‍ക്കുമെതിരെ സത്യപ്രതിജ്ഞാ ലംഘനത്തിന് നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്കു പരാതി നല്‍കി.

ഒക്ടോബര്‍ 10 തിങ്കളാഴ്ച രാജ്ഭവനില്‍ ഗവര്‍ണറുമായി അച്യുതാനന്ദന്‍ അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. നിവേദനം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

അനധികൃത ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍വവക്ഷിയോഗത്തില്‍ നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചിട്ടില്ല. ലോട്ടറി കേസില്‍ സുപ്രിം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കുമെന്നാണ് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ലോട്ടറികളുടെ വില്പന തടയുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായം തേടുമെന്ന ഉറപ്പില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോയി.

സംസ്ഥാനത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവയ്ക്കുന്ന അനധികൃത ലോട്ടറികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ഭരണഘടനാ ലംഘനമാണ്. സംസ്ഥാനത്ത 15 ലക്ഷത്തോളം ജനങ്ങള്‍ ഓണ്‍ലൈന്‍, പേപ്പര്‍ ലോട്ടറി റാക്കറ്റുകളാല്‍ ദിവസേന വഞ്ചിക്കപ്പെടുകയാണ്.

സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളും ഭാഗ്യക്കുറി നിയമത്തിലെ നാലാം വകുപ്പിലെ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവുകളും ഭരണഘടനയുടെയും സത്യപ്രതിജ്ഞയുടെയും ലംഘനമാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X