വിവിധ പാര്‍ട്ടികളുടെ യോഗം ചൊവ്വാഴ്ച മുതല്‍
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്താനും തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഒക്ടോബര്‍ 11 ചൊവ്വാഴ്ച മുതല്‍ യോഗം ചേരും.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കെപിസിസി ഒക്ടോബര്‍ 14 ന് രാവിലെ മുതല്‍ വൈകീട്ടു വരെ യോഗം ചേരും. ഈ യോഗത്തിന് മുന്നോടിയായി ഒക്ടോബര്‍ 13ന് ഡിസിസി പ്രസിഡന്റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും യോഗവും ചേരുന്നുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് 11, 12 തീയതികളില്‍ കൂടും. 13, 14 തീയതികളില്‍ സംസ്ഥാന കമ്മിറ്റി യോഗവും നടക്കുന്നുണ്ട്.
സിപിഐ, ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റുകളും ഒക്ടോബര്‍ 11 ചൊവ്വാഴ്ച നടക്കുന്നുണ്ട്. തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പായിരിക്കും സിപിഐ ചര്‍ച്ച ചെയ്യുക.












Click it and Unblock the Notifications