Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജന്‍ കേസ് പുനരന്വേഷിക്കണം: ശ്രീധരന്‍പിള്ള

കൊച്ചി: രാജന്‍ കേസ് പുനരന്വേഷിക്കണമെന്ന് ബിജിെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ഒക്ടോബര്‍ 10 തിങ്കളാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജന്റെ മൃതദേഹം എന്തുചെയ്തുവെന്ന് വെളിപ്പെടുത്താന്‍ ഭരണതലത്തിലെ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇക്കാര്യം വെളിപ്പെടുത്തി ഹൈന്ദവനായ രാജന് വേണ്ട അവസാനകര്‍മങ്ങള്‍ ചെയ്യാന്‍ രാജന്റെ കുടുംബാംഗങ്ങള്‍ക്ക് അവസരം നല്‍കണം.

ഏതാനും മാസം മുമ്പ് ഒരു പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ രാജന്റെ മരണത്തിനു പിന്നിലെ എല്ലാ സംഭവങ്ങളും വെളിച്ചത്തു വന്നിട്ടില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്‍ പറഞ്ഞിരുന്നു. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ കരുണാകരന് ബാധ്യതയുണ്ട്.

കരുണാകരനു മേല്‍ പൂര്‍ണ നിയന്ത്രണമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി രാജന്‍ സംഭവത്തിന് പുറകിലുളള എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തണം.

സിപിഎം എതിരാളികളെ ശാരീരികമായി അടിച്ചമര്‍ത്തുന്ന രാഷ്ട്രീയനയമാണ് തുടരുന്നത്. അവന്‍ സ്റാലിനിസത്തിലേക്ക് പോവുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് പരാജയപ്പെട്ട സ്ഥിതിക്ക് സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാന്‍ ബിജെപി തയ്യാറാണ്.

തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയത്തെപ്പറ്റി ഒക്ടോബര്‍ 15ന് ചേരുന്ന ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗം തീരുമാനമെടുക്കുമെന്നും പിളള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+