കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്യൂപ്പ് നാടകം: സിഐയ്ക്കും എസ്ഐയ്ക്കും സസ്പെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ പൊലീസുകാരെ കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് ഡ്യൂപ്പ് നാടകം കളിച്ചതിന് പേട്ട സിഐ ദുര്‍ഗാദത്ത്, വഞ്ചിയൂര്‍ എസ്ഐ വിജ-യന്‍ എന്നിവരെ സസ്പെന്റ് ചെയ്തു.

ഇവരെ രണ്ടു പേരെയും സസ്പെന്റ് ചെയ്യാന്‍ ഡിജ-ിപി രമണ്‍ ശ്രീവാസ്തവയാണ് നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ ദില്ലിയിലുള്ള ഡിജിപി ഓപ്പറേഷന്‍ വിഭാഗം അഡീഷണല്‍ ഡിജ-ിപി രാജന്‍ മഥേക്കര്‍ക്കാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സസ്പെന്‍ഷന്‍ ഉത്തരവ് തിങ്കളാഴ്ച നല്‍കും. കോടതിയില്‍ ഡ്യൂപ്പ് നാടകം കളിച്ചത് സര്‍ക്കാരിനും പൊലീസ് സേനയ്ക്കും നാണക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഇത് സംബന്ധിച്ച് അന്വേഷിച്ച അഡീഷണല്‍ ഡിജ-ിപി രാജ-ന്‍ മഥേക്കര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X