Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാനത്ത് ടെക്നോസിറ്റി വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ടെക്നോസിറ്റി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ടെക്നോപാര്‍ക്കിനോട് ചേര്‍ന്നു തന്നെയാണ് ടെക്നോ സിറ്റിയും സ്ഥാപിക്കുക. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കുര്യന്‍ അറിയിച്ചതാണ് ഇക്കാര്യം.

മെഡിക്കല്‍ രംഗത്തിനായിരിക്കും ടെക്നോസിറ്റിയില്‍ മുന്‍ഗണന നല്‍കുക. ബയോടെക്നോളജിയുടെ സാധ്യത ഉപയോഗപ്പെടുത്തുന്ന കമ്പനികളായിരിക്കും ഇവിടെ സ്ഥാപിക്കുക. ആശുപത്രി ഉപകരണങ്ങളുടെ നിര്‍മാണം ലക്ഷ്യമിടുന്ന കമ്പനികളും അതോടൊപ്പം ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും ഇവിടെ സ്ഥാപിക്കും. സംസ്ഥാത്തെ ചികിത്സാ രംഗം കൂടുതല്‍ വളര്‍ച്ച നേടാന്‍ ഇത് സഹായിക്കും. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ ടൂറിസ വികസനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

ടെക്നോപാര്‍ക്കിനോട് ചേര്‍ന്നുളള 164 ഏക്കര്‍ സ്ഥലത്തെ ഇപ്പോള്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇവിടെ ടെക്നോസിറ്റി സ്ഥാപിച്ചാല്‍ ഇതില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കമ്പനികള്‍ക്ക് പ്രത്യേക സാമ്പത്തിക മേഖലയുടെ പ്രയോജനം ലഭിക്കും. ഇതോടെ രണ്ട് പ്രത്യേക സാമ്പത്തിക മേഖലകള്‍ അടുത്തടുത്തു വരുന്ന ആദ്യ ജില്ലയെന്ന ഖ്യാതിയും തിരുവനന്തപുരത്തിന് ലഭിക്കും. ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്കും ഇപ്പോള്‍ പ്രത്യേക സാാമ്പത്തികമേഖലയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+