മുസാഫറബാദ്-ശ്രീനഗര്‍ ബസ് ആഴ്ചകളോളം റദ്ദാക്കിയേക്കും
ഇസ്ലാമബാദ്: ഭൂകമ്പത്തെ തുടര്‍ന്ന് പാക് അധീന കശ്മീരിലെ റോഡുകള്‍ തകര്‍ന്നതിനാല്‍ മുസാഫറബാദ്-ശ്രീനഗര്‍ ബസ് സര്‍വീസ് അടുത്ത ഏതാനും ആഴ്ചകള്‍ റദ്ദാക്കിയേക്കും.
പുതുതായി പണിത മുസാഫറബാദ്-ശ്രീനഗര്‍ റോഡില്‍ ഭൂകമ്പത്തെ തുടര്‍ന്ന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചില്‍ കാരണം ചകോതിയ്ക്കടുത്താണ് റോഡ് തകര്‍ന്നത്. റോഡുകളുടെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും ആഴ്ചകള്‍ വേണ്ടിവന്നേക്കും. ഏതാനും പാലങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്.
മുസാഫറബാദിലെ 80 ശതമാനം വീടുകളും കേടുപാട് സംഭവിക്കുകയോ തകരുകയോ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications