48 മണിക്കൂറിനു ശേഷം കുട്ടിയെ രക്ഷപ്പെടുത്തി
ബാലകട്ട്: ഭൂകമ്പത്തില്‍ തകര്‍ന്ന ഒരു സ്കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും 48 മണിക്കൂറിനു ശേഷം ഒരു ആറുവയസുകാരനെ രക്ഷിച്ചു.
ബാലകട്ടിലെ സഹീന്‍ പബ്ലിക് സ്കൂളിന്റെ അവശിഷ്ടങ്ങളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്.
നാനൂറോളം കുട്ടികള്‍ തകര്‍ന്ന സ്കൂള്‍ കെട്ടിടത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ചില പെണ്‍കുട്ടികളുടെ ശബ്ദം കേട്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങികിടക്കുകയാണ്.












Click it and Unblock the Notifications