പാകിസ്ഥാനില്‍ മരണസംഖ്യ 30,000 കവിഞ്ഞു
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 30,000 കവിഞ്ഞു. പാക് അധീന കശ്മീരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്.
30,000 പേര്‍ മരിച്ചതായി പാക് അധീന കശ്മീരിലെ കമ്യൂണിക്കേഷന്‍ മന്ത്രി താരിഖ് മുഹമ്മദ് കവിഞ്ഞു. എന്നാല്‍ രാജ്യത്ത് 19,000 പേര്‍ മരിച്ചിട്ടുണ്ടെന്നും മരിച്ചവരില്‍ 17,000 പേര്‍ പാക് അധീന കശ്മീരിലാണെന്നും പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി അഫ്താബ് ഷെരപ്പാവോ പറഞ്ഞു.
കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു കൊണ്ടിരിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടിയേക്കാനാണ് സാധ്യത. പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് മരുന്നിനും വസ്ത്രങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്.












Click it and Unblock the Notifications