ഓഹരി സൂചിക 158 പോയിന്റ് താഴ്ന്നു
മുംബൈ: ഓഹരി സൂചിക ഒക്ടോബര്‍ 11 ചൊവ്വാഴ്ച രാവിലെ 158 പോയിന്റ് താഴ്ന്നു. മികച്ച വളര്‍ച്ച കൈവരിച്ചതായുള്ള പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ ഇന്‍ഫോസിസ് ടെക്നോളജീസിന്റെ രണ്ടാം പാദ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മികച്ച തുടക്കമാണ് ഓഹരി വിപണിയിലുണ്ടായതെങ്കിലും പിന്നീട് സൂചിക ഇടിയുകയായിരുന്നു.
തിങ്കളാഴ്ച 8483.86ല്‍ ക്ലോസ് ചെയ്ത ഓഹരി വിപണി 8547.95ലാണ് ചൊവ്വാഴ്ച തുടങ്ങിയത്. എന്നാല്‍ വില്പന സമ്മര്‍ദം മൂലം സൂചിക പിന്നീട് ഇടിഞ്ഞു. 8381.96ലേക്ക് ഇടിഞ്ഞ സൂചിക 11 മണിക്ക് 8406.77ലെത്തിയിട്ടുണ്ട്.
ഇന്‍ഫോസിസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ പുതിയ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷക്ക് വിരുദ്ധമായി സൂചിക ഇടിയുകയായിരുന്നു. സൂചിക ഇടിയാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ കൂടുതലായി വിറ്റഴിക്കാന്‍ നീക്കം നടത്തുന്നുണ്ട്.












Click it and Unblock the Notifications