അമിതാഭ് ബച്ചന് ഇന്ന് 63
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ഒക്ടോബര്‍ 11 ചൊവ്വാഴ്ച 63-ാം വയസിലേക്ക് കാലൂന്നുകയാണ്. ഇത്തവണ ബച്ചന് ജന്മദിനാഘോഷമില്ല. ജമ്മു കശ്മീരിലുമുണ്ടായ ഭൂകമ്പ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജന്മദിനാഘോഷം ബച്ചന്‍ വേണ്ടെന്നുവച്ചത്.
സാധാരണ ഞാന്‍ ജന്മദിനം ആഘോഷിക്കാറില്ല. ചെറിയ ആഘോഷം വേണമെന്ന് കുടുംബത്തിലെ ചിലര്‍ നിര്‍ബന്ധിച്ചെങ്കിലും ഭൂകമ്പ ദുരന്തം കാരണം ജന്മദിനാഘോഷ പരിപാടികള്‍ വേണ്ടെന്നു വച്ചു.- ബച്ചന്‍ പറഞ്ഞു.
നമ്മുടെ രാജ്യത്തെയും അയല്‍രാജ്യത്തെയും ആളുകള്‍ പീഡനത്തിലൂടെയും വേദനയിലൂടെയും കടന്നുപോകുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ആഘോഷം നടത്തുന്നത് ശരിയല്ലെന്ന് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം മുംബൈയിലെ ബച്ചന്റെ വീട്ടിന് പുറത്ത് തങ്ങളുടെ പ്രിയതാരത്തിന് ആശംസയര്‍പ്പിക്കാനായി ഒട്ടേറെ ആരാധകര്‍ എത്തിയിരുന്നു. ഒരു ആരാധകന്‍ ദില്ലിയില്‍ നിന്നും സൈക്കിള്‍ ചവിട്ടിയെത്തിയാണ് മുംബൈയിലെത്തിയത്. മറ്റൊരാള്‍ 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു കത്ത് തയ്യാറാക്കുന്നതിനും അത് ബച്ചന് നല്‍കുന്നതിനും ആലോചിക്കുന്നതായി പറഞ്ഞു.












Click it and Unblock the Notifications