Get Updates
Get notified of breaking news, exclusive insights, and must-see stories!

നുഴഞ്ഞുകയറ്റ ശ്രമം വിഫലമാക്കി; എട്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂകമ്പമുണ്ടായതിനു ശേഷം രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമവും സൈനികര്‍ പരാജയപ്പെടുത്തി. നുഴഞ്ഞുകയറാന്‍ ശ്രമിച്ച എട്ട് പാകിസ്ഥാനി തീവ്രവാദികളെ സൈനികര്‍ വധിച്ചു.

കശ്മീര്‍ താഴ്വരയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ കുപ്വാര ജില്ലയിലെ നോഗം മേഖലയില്‍ വച്ചാണ് വെടിവയ്പില്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച രാവിലെയാണ് അവസാനിച്ചത്.

കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും അഞ്ച് എകെ റൈഫിളുകളും രണ്ട് പിസ്റളുകളും ആയുധശേഖരവും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. മേഖലയിലെ ഓപ്പറേഷന്‍ തുടരുകയാമെന്ന് സൈനിക വക്താവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+