കശ്മീരിന് 500 കോടി രൂപയുടെ അധിക സഹായം
തംഗ്ധര്‍: ഭൂകമ്പമുണ്ടായ ജമ്മു കശ്മീരിന് 500 കോടി രൂപ അധികസഹായമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചു.
ജമ്മു കശ്മീരിലെ ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി ഒരു ചെറിയ പൊതുയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ജമ്മു കശ്മീരിന് പ്രാഥമിക സഹായമായി 100 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. ഇതിനു പുറമെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രകൃതി ദുരന്ത ഫണ്ടില്‍ നിന്നും 42 കോടി രൂപയും ജമ്മു കശ്മീരിന് ലഭിക്കും.












Click it and Unblock the Notifications