ഭൂകമ്പം ദേശീയ ദുരന്തമായി കണക്കാക്കും: പ്രധാനമന്ത്രി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ കെടുതി ദേശീയ ദുരന്തമായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
ഒക്ടോബര്‍ 11 ചൊവ്വാഴ്ച ഉറിയിലെയും തംഗ്ധറിലെയും ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഈ ദു:ഖത്തിന്റെയും ദുരിതത്തിന്റെയും മണിക്കൂറുകളില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കു പിന്നില്‍ രാജ്യമാകമാനമുണ്ട്. പ്രതിസന്ധി നേരിടാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് പണം ഒരു തടസമാവില്ല. ദുരന്തബാധിതരായ ആളുകളുടെ, പ്രത്യേകിച്ച് അനാഥരുടെയും വിധവകളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ആവശ്യങ്ങള്‍ക്കു വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.












Click it and Unblock the Notifications