ഭൂചലനം: യുഎസ് ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തു
ദില്ലി: ജമ്മു കശ്മീരിലെ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാന്‍ അമേരിക്ക ഇന്ത്യക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഒക്ടോബര്‍ 10 തിങ്കളാഴ്ച വൈകീട്ട് യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് കേന്ദ്രപ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് സഹായ വാഗ്ദാനം നല്‍കിയത്.
അമേരിക്കയുടെ വാഗ്ദാനത്തിന് നന്ദി പറഞ്ഞ പ്രണബ് മുക്കര്‍ജി എന്നാല്‍ ദുരിതബാധിതര്‍ക്ക് പുറമേ നിന്നുള്ള സഹായം സ്വീകരിക്കുന്നില്ലെന്നും ഇപ്പോള്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അറിയിച്ചു. ഇന്ത്യയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.
പാകിസ്ഥാനിലെ ദുരിതബാധിതരെ സഹായിക്കാന്‍ തീരുമാനിച്ച ഇന്ത്യന്‍ നിലപാടിനെ റംസ്ഫീല്‍ഡ് അഭിനന്ദിച്ചു.












Click it and Unblock the Notifications