വിഴിഞ്ഞം, വിമാനത്താവളം പദ്ധതികള്‍ക്ക് കേന്ദ്രസഹായം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനം, വിഴിഞ്ഞം പോര്‍ട്ട് എന്നീ പദ്ധതികള്‍ക്ക് കേന്ദ്രസഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യസെക്രട്ടറി ടി.കെ. നായര്‍ പറഞ്ഞു. തലസ്ഥാനവികസനത്തിനു വേണ്ട മാര്‍ഗങ്ങള്‍ എന്ന വിഷയത്തെ പറ്റി തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിഴിഞ്ഞം പദ്ധതി, അന്താരാഷ്ട്ര വിമാനത്താവള വികസനം എന്നിവയ്ക്ക് സാധ്യമായ എല്ലാ സാമ്പത്തിക, സാങ്കേതിക സഹായങ്ങളും കേന്ദ്രം നല്‍കും. ടൂറിസം സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ തിരുവനന്തപുരത്തെ പ്രത്യേക സാമ്പത്തിക മേഖലയായി വികസിപ്പിക്കാന്‍ സാധിക്കും. ആരോഗ്യ, വിദ്യാഭ്യാസമേഖലകളില്‍ ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ ഇവിടെ സ്ഥാപിക്കും. ആരോഗ്യമേഖലയില്‍ ആധുനിക ചികിത്സാമാര്‍ഗങ്ങള്‍, ആയുര്‍വേദം, യൂനാനി, സിദ്ധ തുടങ്ങിയവ സ്ഥാപിക്കും.
നവംബറില്‍ ആരംഭിക്കുന്ന നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ എന്ന പദ്ധതിയില്‍ തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
രാജ്യത്താകെയുള്ള 60 നഗരങ്ങളെയാണ് പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications