Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങള്‍ പുരോഗതിക്ക് തടസമാവരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദങ്ങളും എതിര്‍സമീപനങ്ങളും സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസമാവരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്റെ വാര്‍ഷികകണ്‍വെന്‍ഷന്‍ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും വിചാരിച്ച രീതിയിലുളള വികസനം നേടാന്‍ കേരളത്തിന് സാധിക്കുന്നില്ല. സംസ്ഥാനത്ത് ഇപ്പോള്‍ സാമ്പത്തിക പുരോഗതി നേടാന്‍ സാധിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ തുടങ്ങുന്ന എല്ലാ പദ്ധതികളും സംശയത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ ആരെങ്കിലും നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നാള്‍ അയാളെ സംസ്ഥാനത്തെ ചൂഷണം ചെയ്യുവാനെത്തിയതായാണ് കാണുന്നത്.

ലോകത്തുണ്ടാകുന്ന മാറ്റങ്ങളോട് പ്രതികരിക്കാനുള്ള സമയമാണിത്. മാറ്റങ്ങളോട് അതാതു സമയത്ത് പ്രതികരിച്ചില്ലെങ്കില്‍ സംസ്ഥാനം വലിയ വില കൊടുക്കേണ്ടി വരും. മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ വീക്ഷണഗതി നാം മാറ്റണം.

ഐടി രംഗത്ത് സംസ്ഥാനത്ത് ഏറെ സാധ്യതകളുണ്ടെങ്കിലും രാജ്യത്ത് ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനമായ 7600 കോടിയില്‍ 326 കോടി മാത്രമാണ് സംസ്ഥാനത്തിന്റെ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+