കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരണം പള്ളിയില്‍ കുട്ടികളെ എഴുത്തിനിരുത്തും

  • By Staff
Google Oneindia Malayalam News

തിരുവല്ല: നിരണം മലങ്കര ഓര്‍ത്തോക്സ് സിറിയന്‍ പള്ളിയില്‍ ഒക്ടോബര്‍ 12 ബുധനാഴ്ച വിജയദശമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തും. തുടര്‍ച്ചയായി ഇതു മൂന്നാം വര്‍ഷമാണ് നിരണം പള്ളിയില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നത്.

മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ ഒസ്താത്യോസാണ് എഴുത്തിനിരുത്തലിന് നേതൃത്വം നല്‍കുക. 120 കുട്ടികള്‍ ഇത്തവണ എഴുത്തിനിരുത്താന്‍ പേരു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 100 കുട്ടികളെയാണ് ഇവിടെ എഴുത്തിനിരുത്തിയത്. ബുധനാഴ്ച രാവിലെ നടക്കുന്ന പരിശുദ്ധ കുര്‍ബാനക്കു ശേഷമാണ് എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിക്കുക. പള്ളിയോട് ചേര്‍ന്നുള്ള നഴ്സറി സ്കൂളിലാണ് വിദ്യാരംഭച്ചടങ്ങ് നടക്കുക.

എഡി 54ല്‍ സെന്റ് തോമസ് അപ്പോസ്തലീത്ത സ്ഥാപിച്ചതാണ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്. സംസ്ഥാനത്ത് മറ്റ് ആറു പള്ളികള്‍ കൂടി അപ്പോസ്തലീത്ത സ്ഥാപിച്ചിരുന്നു. നിരണം പള്ളിയിലൊഴികെ മറ്റൊരു പള്ളിയിലും ഇപ്പോള്‍ വിദ്യാരംഭച്ചടങ്ങ് നടക്കുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X