കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പ് നവംബര്‍ 18ന്

  • By Staff
Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഒരു ദിവസം നേരത്തേയാക്കി. നവംബര്‍ 18 വെള്ളിയാഴ്ചയായിരിക്കും വോട്ടെടുപ്പ് നടക്കുക.

നേരത്തേ വോട്ടെടുപ്പ് നവംബര്‍ 19ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. വെട്ടുകാട് പള്ളിപെരുന്നാള്‍ 19ന് നടക്കുന്നതു കൊണ്ടാണ് ഈ മാറ്റം.

നവംബര്‍ 19ന് വെട്ടുകാട് പളളിപെരുന്നാള്‍ നടക്കുന്നതു കൊണ്ട് പ്രാദേശിക അവധിയായിരിക്കുമെന്നും ഒട്ടേറെ പേര്‍ക്ക് അന്ന് വോട്ടുചെയ്യാന്‍ സാധിക്കില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ തിരഞ്ഞെടുപ്പുകമ്മീഷനെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് ഒരു ദിവസം നേരത്തേയാക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ മറ്റ് സമയക്രമങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കില്ല.

ഒക്ടോബര്‍ 22നായിരിക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 29 ആയിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X