Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയപാര്‍ട്ടികള്‍ ലോക്സഭാ തിരഞ്ഞടുപ്പിനുള്ള മുന്നൊരുക്കത്തില്‍

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

സിപിഐയുടെ സിറ്റിംഗ് സീറ്റാണ് തിരുവനന്തപുരം. യുഡിഎഫില്‍ കോണ്‍ഗ്രസാണ് തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ മത്സരിക്കാറുള്ളത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ ഒരു സീറ്റു മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ രാഷ്ട്രീയമായ ഒരു എതിരാളിയാണെന്നുള്ള തോന്നലുണ്ടാക്കിയത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയം എല്‍ഡിഎഫിന് ഏറെ ആത്മവിശ്വാസം നല്‍കിയെങ്കിലും കറ കറഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്ന പി.കെ വാസുദേവന്‍ നായര്‍ക്കു പകരം വയ്ക്കാവുന്ന ഒരു സ്ഥാനാര്‍ത്ഥിയെ ഇവിടെ കണ്ടെത്തുകയെന്നത് സിപിഐയെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരമായിരിക്കും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്ന മുഖ്യഅജണ്ടയോടെ സിപിഐ സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഒക്ടോബര്‍ 11 ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുകയാണ്. 12, 13 തീയതികളില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കു മുന്നോടിയായാണ് ഈ യോഗം നടക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിയായിരുന്ന കോണ്‍ഗ്രസിലെ വി.എസ് ശിവകുമാറിനെ 54000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് പി.കെ.വാസുദേവന്‍ നായര്‍ തിരുവന്തപുരം പാര്‍ലമെന്റ് സീറ്റ് നേടിയത്. മൂന്നാംസ്ഥാനത്തെത്തിയ ബിജെപിയിലെ ഒ.രാജഗോപാല്‍ 2.28 ലക്ഷം വോട്ടുകള്‍ നേടിയിരുന്നു.

യുഡിഎഫ് പിളര്‍ത്തി കരുണാകര വിഭാഗം പുതിയൊരു പാര്‍ട്ടി രൂപീകരിച്ചതാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. കരുണാകരന്റെ അനുയായിയായിരുന്ന വി.എസ്.ശിവകുമാറിന് ഈ രാഷ്ട്രീയ കരുനീക്കത്തില്‍ കരുണാകരനെ പിന്‍തുണക്കാത്തതിന് കെപിസിസി ജനറല്‍ സെക്രട്ടറി പദവി ലഭിക്കുകയും ചെയ്തു.

കരുണാകരന് ഏറെ സ്വാധീനമുള്ള മേഖലയായതിനാല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ് പ്രയോജനമുണ്ടാക്കിയിരിക്കുന്നത് എല്‍ഡിഎഫിനാണ്. ജാതി, മതവിഭാഗങ്ങള്‍ ഇവിടുത്തെ തിരഞ്ഞെടുപ്പുഫലം നിര്‍ണയിക്കുന്നതില്‍ ഏറെ പ്രധാനമാണ്. മാത്രമല്ല, സ്ഥായിയായി ഏതെങ്കിലുമൊരു പാര്‍ട്ടിയോടോ മുന്നണിയോടോ ചായ്വു കാണിക്കുന്ന ലോക്സഭാ മണ്ഡലവുമല്ലിത്. ഇത്തരം കാര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടായിരിക്കും രാഷ്ട്രീയപാര്‍ട്ടികള്‍ ഇവിടേക്കുളള സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+