ചോദ്യചോര്‍ച്ചാ കേസ് സിബിഐക്കു കൈമാറും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവു പ്രകാരം എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസ് സിബിഐക്കു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനോട് ഇതുസംബന്ധിച്ച എല്ലാ ഫയലുകളും സിബിഐക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെ കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറന്‍ ഹൈക്കോടതി സര്‍ക്കാരിന് ഉത്തരവു നല്‍കിയിരുന്നു. കൊച്ചിയിലെ വിഷ്ണുപ്രസാദ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.












Click it and Unblock the Notifications