ഇറാക്കില്‍ ബോംബ് സ്ഫോടനങ്ങളില്‍ 45 മരണം
ബാഗ്ദാദ്: ഇറാക്കില്‍ ബോംബ് സ്ഫോടനങ്ങളുള്‍പ്പെടെ ഒട്ടേറെ ആക്രമണങ്ങളില്‍ 45 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു.
വടക്കന്‍ ഇറാക്കിലെ ഒരു പട്ടണത്തിലെ തിരക്കേറിയ ചന്തയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 30 ഇറാക്കികള്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ 14 പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു.
ബാഗ്ദാദിന് 420 കിലോമീറ്റര്‍ വടക്കായുള്ള തല്‍ അഫാര്‍ പട്ടണത്തില്‍ ഒക്ടോബര്‍ 11 ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ചന്തയില്‍ അനേകമാളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് കാര്‍ ബോംബ് സ്ഫോടനം നടത്തുകയായിരുന്നു.
സ്ഫോടനം നടക്കുന്ന സമയത്ത് ഇറാക്കി സുരക്ഷാ സൈനികരോ യുഎസ് സൈനികരോ ഈ പ്രദേശത്തുണ്ടായിരുന്നില്ലെന്ന് പട്ടണത്തിലെ പൊലീസ് മേധാവി പറഞ്ഞു.












Click it and Unblock the Notifications