ഭൂകമ്പം: പാകിസ്ഥാനില്‍ 40 സ്കൂള്‍ കുട്ടികളെ രക്ഷപ്പെടുത്തി
ഇസ്ലാമാബാദ്: ഭൂകമ്പത്തില്‍ തകര്‍ന്ന ഒരു സ്കൂളിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പാക് സൈന്യം 40 കുട്ടികളെ രക്ഷിച്ചു. 60 മൃതദേഹങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഫ്രഞ്ച് സൈന്യത്തിന്റെ സഹായത്തോടെയാണ് കുട്ടികളെ രക്ഷിച്ചത്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് ശരിയാണോയെന്ന് ഉടനടി പറയാനാവില്ലെന്ന് സൈന്യത്തിന്റെ വക്താവ് മേജര്‍ ജനറല്‍ ഷൗക്കത്ത് സുല്‍ത്താന്‍ പറഞ്ഞു. ഫ്രഞ്ച് പ്രതിരോധവക്താവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പാകിസ്ഥാനിലെ ഒരു സ്വകാര്യടെലിവിഷന്‍ ചാനല്‍ കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ബാലാക്കോട്ടിലെ സ്കൂളാണ് അപകടത്തില്‍ തകര്‍ന്നുവീണത്. 370ഓളം കുട്ടികള്‍ ഇതിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവിടെ ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.












Click it and Unblock the Notifications