കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ സഹായം സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍

  • By Super
Google Oneindia Malayalam News

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഭൂകമ്പ ബാധിതര്‍ക്ക് അടിയന്തിര ദുരിതാശ്വാസം എത്തിക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം പാകിസ്ഥാന്‍ സ്വാഗതം ചെയ്തു.

ഇന്ത്യയില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് യാതൊരു തടസമില്ലെന്നും അതുകൊണ്ടു തന്നെ സഹായവാഗ്ദാനം സ്വാഗതം ചെയ്യുന്നുവെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ് പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന്‍ ഇതുവരെ 10 കോടി ഡോളറിന്റെ സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ സഹായത്തിനായി അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് 35 ഹെലികോപ്റ്ററുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എട്ട് അമേരിക്കന്‍ വിമാനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇപ്പോഴത്തെ നിലയില്‍ പാകിസ്ഥാന് കൂടുതല്‍ സാമ്പത്തിക സഹായവും ടെന്റുകളും കമ്പിളികളും മരുന്നുകളും റോഡുകളിലെ തടസം നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ആവശ്യമുണ്ട്. മുസാഫറാബാദിലേക്കും ഇസ്ലാമബാദിലേക്കും ബാലാകോട്ടിലേക്കുമുള്ള റോഡുകളിലെ തടസം നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X