60 മണിക്കൂറിനു ശേഷം സ്ത്രീയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി
ഇസ്ലാമബാദ്: ഭൂകമ്പമുണ്ടായി 60 മണിക്കൂറിനു ശേഷം ഇസ്ലാമബാദില്‍ തകര്‍ന്ന അപ്പാര്‍ട്ട്മെന്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു ഇറാനി സ്ത്രീയെയും അവരുടെ രണ്ടു വയസുള്ള കുഞ്ഞിനെയും രക്ഷപ്പെടുത്തി.
അമ്മയ്ക്കും കുഞ്ഞിനും കാര്യമായ പരിക്കൊന്നും പറ്റിയിരുന്നില്ല. ഇവരെ പാകിസ്ഥാന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications