ആന്ധ്രയില്‍ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു
ഹൈദരാബാദ്: ബീഗംപേട്ടില്‍ പൊലീസ് കമ്മീഷണറുടെ ദൗത്യസേനാ ഓഫീസിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
ഒരു പൊലീസ് ഗാര്‍ഡും അജ്ഞാതനായ മറ്റൊരാളുമാണ് മരിച്ചത്. ഒക്ടോബര്‍ 12 ബുധനാഴ്ച രാത്രി ജെലാറ്റിന്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മരിച്ചതായി കണ്ടെത്തിയ അജ്ഞാതനായ വ്യക്തിയാണ് സ്ഫോടത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഡിസിപിയെ കാണാനെന്ന വ്യാജേനയാണ് ഇയാള്‍ വലിയൊരു ബാഗുമായി ദൗത്യസേനയുടെ ഓഫീസിലെത്തിയത്. ഡിസിപിയെ കാണാന്‍ സാധിക്കാത്തതു കാരണം പൊലീസ് ഗാര്‍ഡുമായി കുറേ നേരം സംസാരിച്ച ശേഷം ഇയാള്‍ ബാഗ് സ്റേഷനില്‍ തന്നെ വച്ചിട്ട് പുറത്തേക്കു പോകുകയായിരുന്നു. എന്നാല്‍ സ്ഫോടനത്തിനു ശേഷം ഇയാളുടെ മൃതദേഹവും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി.
സ്ഫോടനത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications