Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ ചാവേര്‍ ബോംബായി വന്ന സ്ത്രീ പൊട്ടിത്തെറിയില്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ചാവേര്‍ ബോംബെന്നു സംശയിക്കുന്ന സ്ത്രീ പൊട്ടിത്തെറിയില്‍ മരിച്ചു.

ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായി അവന്തിപ്പോറയിലെ ഒരു വഴിയിലാണ് സ്ഫോടകവസ്തുക്കള്‍ ദേഹത്തുകെട്ടിവച്ചെത്തിയ സ്ത്രീ പൊട്ടിത്തെറിച്ചത്. കശ്മീര്‍ മുന്‍സ്പെഷല്‍ സെക്രട്ടറിി ഗുലാം മുഹമ്മദ് ഭട്ട് ഉള്‍പ്പെടെയുള്ള നിരവധി പേരുടെ വീടുകള്‍ക്ക് സ്ഫോടനത്തില്‍ കേടുപാടുകളുണ്ടായി.

ഭൂകമ്പദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സാധനസാമഗ്രികള്‍ കൊണ്ടുപോകുന്ന ദേശീയപാതയില്‍ സ്ഫോടനമുണ്ടാക്കുകയായിരുന്നു ചാവേര്‍ബോംബിന്റെ ലക്ഷ്യമെന്നു കരുതുന്നു. സംഭവമുണ്ടായ ഉടനെ പൊലീസും സുരക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലം വളഞ്ഞു.

ഇതിനിടെ സ്ഫോടനത്തില്‍ ഒരു ആര്‍മി വാഹനം തകര്‍ത്തതായി പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് എന്ന സംഘടനയുടെ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട ഒരാള്‍ കശ്മീരിലെ ഒരു വാര്‍ത്താഏജന്‍സിയെ ഫോണില്‍ അറിയിച്ചു. എന്നാല്ി സ്ഫോടനം നടന്ന സമയത്ത് ആ വഴിയിലൂടെ സൈനികവാഹനങ്ങളൊന്നും തന്നെ പോയിരുന്നില്ലെന്നും സംഘടനയുടെ അവകാശവാദം തെറ്റാണെന്നും സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+