Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകോപനസമിതി ബഹിഷ്കരണം ഇടതുപക്ഷം അവസാനിപ്പിച്ചു

ദില്ലി: ഏകോപനസമിതി ബഹിഷ്കരണം അവസാനിപ്പിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഭെല്‍ ഉള്‍പ്പെടെയുള്ള നവരത്ന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണിത്. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ 26ന് ഏകോപനസമിതിയോഗം ബഹിഷ്കരിക്കുകയാണെന്നു കാണിച്ച് ഇടതുപാര്‍ട്ടികള്‍ അയച്ച കത്തിന് മറുപടിയായി സോണിയാഗാന്ധി കത്തയച്ചിരുന്നുവെന്നും ഓഹരിവില്‍പന നിറുത്തിവയ്ക്കുകയാണെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും കാരാട്ട് പറഞ്ഞു. നേരത്തെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം നടപ്പാക്കുന്നില്ലെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏകോപനസമിതി ബഹിഷ്കരണം അവസാനിപ്പിക്കാന്‍ ഇടതുപക്ഷം തീരുമാനിക്കുകയായിരുന്നുവെന്ന് കാരാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+