അതിര്‍ത്തി രക്ഷാസേനയുടെ യൂണിറ്റ് കേരളത്തില്‍ തുടങ്ങും
തിരുവനന്തപുരം: അതിര്‍ത്തി രക്ഷാസേനയുടെ യൂണിറ്റ് കേരളത്തില്‍ ആരംഭിക്കുമെന്ന് സേനാ ഡയറക്ടര്‍ ജനറല്‍ ആര്‍.എസ് മൂസാഹരി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്ഷാസേനക്ക് യൂണിറ്റ് സ്ഥാപിക്കാനുളള സ്ഥലം എറണാകുളത്ത് കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ യൂണിറ്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അതിര്‍ത്തിരക്ഷാസേന കേരളത്തില്‍ ആരംഭിച്ചുകഴിഞ്ഞാല്‍ സേനയില്‍ ജോലി ചെയ്യുന്ന 9500ളം മലയാളികള്‍ക്ക് മൂന്നു വര്‍ഷമെങ്കിലും സ്വന്തം നാട്ടില്‍ ജോലി ചെയ്യാനുളള അവസരം ലഭിക്കും. കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ബിഎസ്എഫിന് യൂണിറ്റുണ്ട്. കേരളത്തില്‍ ബിഎസ്എഎഫ് യൂണിറ്റ് തുടങ്ങാനുള്ള എല്ലാ സഹായസഹകരണങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തതായി മൂസാഹരി പറഞ്ഞു.












Click it and Unblock the Notifications