കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ മത്സരിച്ചേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഐയുടെ പ്രതിനിധിയായി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കാന്‍ നീക്കം. മത്സരത്തിനില്ലെന്ന പന്ന്യന്റെ നിലപാടില്‍ അയവുണ്ടാക്കാന്‍ ഇടത് മുന്നണി നേതാക്കള്‍ ശ്രമം തുടങ്ങി.

കറ കളഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്ന പി.കെ വാസുദേവന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിലിലേക്കാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. ഇടതുമുന്നണിയില്‍ സിപിഐയുടെ ഈ സീറ്റ് നിലനിര്‍ത്തുകയെന്നതിന് വാസുദേവന്‍ നായരെപ്പോലെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇപ്പോള്‍ ഇടത് മുന്നണിക്കു മുന്നിലുള്ളത്. അഴിമതിയാരോപണങ്ങള്‍ ബാധിക്കാത്ത പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഇതിന് സഹായകമാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍ .. മത്സരത്തിനില്ലെന്നാണ് പന്ന്യന്റെ നിലപാടെങ്കിലും പാര്‍ട്ടി തീരുമാനമുണ്ടായാല്‍ അത് അംഗീകരിക്കാന്‍ പന്ന്യന്‍ നിര്‍ബന്ധിതനായേക്കും.

സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അന്തിമതീരുമാനം നവംബര്‍ 17 ന് ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉണ്ടാകും. 16ന് ചേരുന്ന പാര്‍ട്ടി ജില്ലാ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാവും തീരുമാനം. ജില്ലാ കൗണ്‍സിലിനും പന്ന്യനോടാണ് താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി ഒ. രാജഗോപാലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വി.എസ് ശിവകുമാറും മത്സരിക്കാനാണ് സാധ്യതകള്‍. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സി.കെ. പത്മനാഭനും സ്ഥാനാര്‍ത്ഥികളാകാന്‍ വിസമ്മതം അറിയിച്ചിട്ടുള്ള സാഹചര്യത്തിലാണ് നറുക്ക് രാജഗോപാലിനു വീണത്.കോണ്‍ഗ്രസില്‍ ഗതാഗത മന്ത്രി എന്‍.ശക്തനെ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടി താല്‍പര്യമെങ്കിലും സാധ്യതയെങ്കിലും അദ്ദേഹം ഇതിന് വഴങ്ങാത്തതിനാലാണ് ശിവകുമാറിനെ പരിഗണിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X