ഫിജി പ്രധാനമന്ത്രി കേരളസന്ദര്‍ശനത്തിനെത്തി
കൊച്ചി: ഫിജി പ്രധാനമന്ത്രി ലൈസേനിയ ക്വറാസേ രണ്ടു ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി എത്തി. ഒക്ടോബര്‍ 12 ബുധനാഴ്ച വൈകീട്ട് ആറരയോടെ മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയ ഫിജി പ്രധാനമന്ത്രിയെ മന്ത്രി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരിച്ചു.
നാളികേര വികസന ബോര്‍ഡ്, കയര്‍ ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ്, ആലപ്പുഴയിലെ ഫോം മാറ്റിങ്ങ്സ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.സന്ദര്‍ശിക്കും.
വ്യാഴാഴ്ച വൈകീട്ട് 4.45 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലൈസേനിയ ക്വറാസേ ബാംഗ്ലൂരിലേക്ക് പോകും.












Click it and Unblock the Notifications