വിവരാവകാശ നിയമം നടപ്പിലാക്കി: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 12 ബുധനാഴ്ച മുതല്‍ വിവരാവകാശ നിയമം നടപ്പില്‍ വന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം നിര്‍ദേശിച്ച പ്രകാരം നിയമം കേരളത്തില്‍ നടപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്താന്‍ ഒരു ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറേയും രണ്ട് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരേയും ചുമതലപ്പെടുത്തും. മുഖ്യമന്ത്രി, മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന ഒരു മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരടങ്ങിയ കമ്മറ്റിയായിരിക്കും ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുക. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്മാരായിരിക്കും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഇവര്‍ ഉറപ്പുവരുത്തും.
സര്‍ക്കാരിന്റെ വെബ്സൈറ്റിലും ജനങ്ങള്‍ക്കറിയേണ്ട വിവരങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications