കണ്ണൂരില്‍ നിന്നും നാടന്‍ ബോംബ് കണ്ടെടുത്തു
കണ്ണൂര്‍: ഇരിട്ടിയിലെ മീത്തലെ പുന്നാട്ടു നിന്നും ഒരു നാടന്‍ ബോംബ് കണ്ടെടുത്തു. പുന്നാട്ട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്.
ഒക്ടോബര്‍ 12 ബുധനാഴ്ച രാത്രി ഇവിടെ ബോംബ് സ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ബോംബ് കണ്ടെത്തിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞതിനെ തുടര്‍ന്ന് ഇവിടെ പലഭാഗത്തു നിന്നും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.


Click it and Unblock the Notifications