ഉരുട്ടിക്കൊല: പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റഡിയില്‍
തിരുവനന്തപുരം: ഫോര്‍ട്ട് സ്റേഷനില്‍ ഉദയകുമാര്‍ എന്നയാളിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി ക്രൈംബ്രാഞ്ച് കസ്റഡിയില്‍ വിട്ടു.
പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരെ അഞ്ചുദിവസത്തേക്കാണ് കസ്റഡിയില്‍ വിട്ടത്. പൊലീസുകാരായ ഇവര്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
4000 രൂപക്കു വേണ്ടിയാണ് ഇവര്‍ ഉദയകുമാര്‍ എന്ന ചെറുപ്പക്കാരനെ ഉരുട്ടിക്കൊലപ്പെടുത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആള്‍മാറാട്ടം നടത്തിയതിനെ തുടര്‍ന്ന് പേട്ട സിഐ ദുര്‍ഗാദത്ത്, വഞ്ചിയൂര്‍ എസ്ഐ വിജ-യന്‍ എന്നിവരും സസ്പെന്‍ഷനിലാണ്.












Click it and Unblock the Notifications