സംസ്ഥാനത്ത് കാലവര്‍ഷം സജീവം
തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും വടക്കുകിഴക്കന്‍ കാലവര്‍ഷം സജീവമായി.
വര്‍ക്കലയിലും വടകരയിലും ഏഴു സെന്റീമീറ്റര്‍ മഴ ലഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ആറു വീതവും തിരുവനന്തപുരം വിമാനത്താവളം, കൊല്ലം, കുന്നംകുളം, പെരുമ്പാവൂര്‍, മാങ്കൊമ്പ് എന്നിവിടങ്ങളില്‍ അഞ്ചുവീതവും തിരുവനന്തപുരം നഗരം, കുമരകം എന്നിവിടങ്ങളില്‍ നാലു സെന്റീമീറ്റര്‍ വീതവും മഴ രേഖപ്പെടുത്തി.
ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്; 34 ഡിഗ്രി. ഏറ്റവും കുറഞ്ഞ ചൂടായ 21 ഡിഗ്രി കോട്ടയത്ത് രേഖപ്പെടുത്തി.
ഒക്ടോബര്‍ 15 വരെ കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ലക്ഷദ്വീപിലെ ചിലയിടങ്ങളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications