ചികിത്സയിലായിരുന്ന തടവുപുള്ളി രക്ഷപ്പെട്ടു
തൃശൂര്‍: മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. വഞ്ചനാകുറ്റം ആരോപിച്ച് പട്ടാമ്പി പൊലീസ് അറസ്റു ചെയ്തിരുന്ന ശിങ്കിലി ബാവയാണ് ഒക്ടോബര്‍ 13 വ്യാഴാഴ്ച പുലര്‍ച്ചെ രക്ഷപ്പെട്ടത്.
വിയ്യൂര്‍ ജയിലില്‍ പ്രവേശിപ്പിച്ച ബാവയെ മൂത്രതടസ്സത്തിനുള്ള ചികിത്സയ്ക്കാണ് മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നത്. മൂന്നു പൊലീസുകാരും കാവലിനുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് പൊലീസുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ ശിങ്കിലിബാവ കടന്നുകളയുകയായിരുന്നു.
ബാവയുടെ രണ്ടാം ഭാര്യ സജിതയും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ബാവ രക്ഷപ്പെടുമ്പോള്‍ അവരും അടുത്തുണ്ടായിരുന്നില്ല. സജിതയിപ്പോള്‍ പൊലീസ് കസ്റഡിയിലാണ്.












Click it and Unblock the Notifications