കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വലിയ വാഹനങ്ങള്‍ പണിമുടക്ക്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവു മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ നവംബര്‍ ഏഴു മുതല്‍ സംസ്ഥനത്തെ സ്വകാര്യബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ പണിമുടക്കും. വാഹന ഉടമകളുടെയും കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗമാണ് ഈ തീരുമാനമെടുത്തത്.

സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേരളത്തില്‍ മാത്രം ഈ നിയമം നടപ്പാക്കുന്നത് അനീതിയാണെന്ന് കാണിച്ച് സംസ്ഥാനത്തെ ലോറികള്‍ പണിമുടക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ലോറി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ഇറക്കുമെന്ന് നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പ് ഒക്ടോബര്‍ 31നു മുന്‍പ് പാലിച്ചില്ലെങ്കില്‍, വാഹനപണിമുടക്ക് ആരംഭിക്കാനാണ് യോഗതീരുമാനം. സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷനും ഫിറ്റ്നസും തടഞ്ഞുവയ്ക്കുന്ന നടപടി ഉടന്‍ നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X