ഇന്ത്യന്‍ സേന നിയന്ത്രണരേഖ കടന്നില്ല: പാകിസ്ഥാന്‍
ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈനികര്‍ ജമ്മുകശ്മീരിലെ പാക് അതിര്‍ത്തി കടന്ന് അവിടുത്തെ ബങ്കറുകള്‍ പുനര്‍നിര്‍മിച്ചതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും പാകിസ്ഥാന്‍ അറിയിച്ചു.
ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തി കടന്നിട്ടില്ലെന്ന് പാക് മേജര്‍ ജനറല്‍ ഷൗക്കത്ത് സുല്‍ത്താല്‍ പറഞ്ഞു. അവിടുത്തെ എല്ലാ ബങ്കറുകളും സുരക്ഷിതമാണ്. എല്ലാ വിധത്തിലുമുളള ആക്രമണങ്ങളേയും പ്രകൃതിദുരന്തങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ബങ്കറുകള്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് അവക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടമുണ്ടാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കശ്മീരിലെ പാക് നിയന്ത്രണരേഖക്കടുത്ത് ഭൂകമ്പത്തില്‍ ഏറെ നാശനഷ്ടമുണ്ടായിട്ടില്ലെന്നും ഷൗക്കത്ത് സുല്‍ത്താന്‍ പറഞ്ഞു.
ഒക്ടോബര്‍ 12ന് പാക് സൈന്യം ഉറിയിലെ ഇന്ത്യന്‍ സൈന്യത്തോട് സഹായമഭ്യര്‍ത്ഥിച്ചുവെന്നും അതനുസരിച്ച് പാക് നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈനികര്‍ അവിടുത്തെ ബങ്കറുകള്‍ പുനര്‍നിര്‍മിച്ചു കൊടുത്തുവെന്നും ഇന്ത്യന്‍ സൈനികര്‍ പറഞ്ഞിരുന്നു. ഇക്കാര്യമാണ് പാകിസ്ഥാന്‍ നിഷേധിച്ചിരിക്കുന്നത്.












Click it and Unblock the Notifications