Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാനില്‍ വീണ്ടും തുടര്‍ചലനങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പതിനായിരക്കണക്കിനു പേരുടെ ജീവനപഹരിച്ച ഭൂകമ്പത്തിന്റെ തുടര്‍ച്ചയായി വീണ്ടും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. എന്നാല്‍ ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

ഒക്ടോബര്‍ 12 ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.29നാണ് ആദ്യത്തെ തുടര്‍ചലനം അനുഭവപ്പെട്ടത്. ഇസ്ലാമാബാദിനടുത്തായാണ് ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വ്യാഴാഴ്ച പുലര്‍ച്ചെ 1.54നും വീണ്ടും ഭൂചലനമുണ്ടായി. ഭൂകമ്പമാപിനിയില്‍ 5.5 രേഖപ്പെടുത്തിയ ഈ ചലനം ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും മുസാഫറാബാദിലും അനുഭവപ്പെട്ടു. ഇസ്ലാമാബാദിന് 100 കിലോമീറ്റര്‍ വടക്കായാണ് ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ലാഹോര്‍, സിലാകോട്ട്, പേഷ്വാര്‍, ഗുജ്റന്‍വാല, സ്വാത്, മാന്‍ഷേറ, കോട്ലി എന്നിവിടങ്ങളിലും ഈ ഭൂചലനം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ആളുകള്‍ ഭയന്ന് വീടിനു പുറത്തേക്കോടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+