റഷ്യയില്‍ വെടിയേററ് 20 പേര്‍ മരിച്ചു
മോസ്കോ: റഷ്യയില്‍ തോക്കുധാരികളുടെ വെടിയേററ് 20 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.
തെക്കന്‍ റഷ്യയിലെ നാല്‍ചിക്കിലാണ് സംഭവമുണ്ടായത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയായിരുന്നു വെടിവയ്പ്. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിനെയും മന്ത്രാലയങ്ങളേയും ലക്ഷ്യമാക്കിയാണ് വെടിവയ്പു നടന്നത്. നാല്‍ചിക് വിമാനത്താവളം ആക്രമിക്കാനുളള അക്രമികളുടെ ശ്രമം പരാജയപ്പെട്ടു.
അക്രമികളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിവായിട്ടില്ല. ഇവരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ചെച്നിയന്‍ വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാല്‍ചിക്കില്‍ അടുത്തിടെ മതതീവ്രവാദത്തിന് അറസ്റിലായ മുസ്ലീമുകളെ രക്ഷപ്പെടുത്താന്‍ നോക്കി പരാജയപ്പെട്ട വര്‍ഗീയവാദികളാണ് അക്രമമഴിച്ചുവിട്ടതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവ രണ്ടും സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications