Get Updates
Get notified of breaking news, exclusive insights, and must-see stories!

കിന്‍ഫ്ര ടെക്സ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങുന്നു

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ടെക്സ്റൈല്‍ പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ടെക്സ്റൈല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കിന്‍ഫ്ര തയാറാകുന്നു. പാലക്കാട്ടെ കഞ്ചിക്കോട്ടും കാസര്‍കോട്ടെ സീതാംഗോളിയിലുമാണ് സമഗ്ര ടെക്സ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്.

2007-08ഓടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെക്സ്റൈല്‍ പാര്‍ക്കുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കാനുള്ള ബൃഹദ്പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത്തരം 25 പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

സീതാംഗോളിയില്‍ 200 ഏക്കറും കഞ്ചിക്കോട്ട് 500 ഏക്കറോളവും ഭൂമി കിന്‍ഫ്രയ്ക്ക് സ്വന്തമായുണ്ട്. ഇവിടെ യൂണിറ്റ് തുടങ്ങാന്‍ താത്പര്യമുള്ള വ്യവസായസംരംഭകരെ കണ്ടെത്തിയശേഷം അവര്‍ക്ക് ഭൂരിപക്ഷം ഓഹരി നല്‍കി സ്പെഷല്‍ പര്‍പ്പസ് വെഹിക്കള്‍ രൂപവത്കരിച്ച് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കിന്‍ഫ്ര പദ്ധതി.

ടെക്സ്റൈല്‍ യൂണിറ്റുകള്‍ക്ക് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി വ്യവസായസംരംഭകരുടെ പങ്കാളിത്തം പദ്ധതിയില്‍ ഉറപ്പു വരുത്തുകയാണ് കിന്‍ഫ്രയുടെ ലക്ഷ്യം. നിലവില്‍ അപ്പാരല്‍പാര്‍ക്ക് നടത്തുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും പദ്ധതിയില്‍ പങ്കാളികളാവാം.

പദ്ധതിച്ചെലവ് ഓഹരിയായും ഗ്രാന്റായും കേന്ദ്ര ടെക്സ്റൈല്‍ മന്ത്രാലയത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും വ്യവസായ വികസനകോര്‍പ്പറേഷനില്‍ നിന്നും സംരംഭകരില്‍ നിന്നും സ്വരൂപിക്കും. ആവശ്യമെങ്കില്‍ ബാങ്ക് വായ്പയും സ്വീകരിക്കും.

പാര്‍ക്കില്‍ സ്പിന്നിങ്ങ്, നെയ്ത്ത്, വസ്ത്രനിര്‍മാണം എന്നീ മൂന്ന് പ്രക്രിയകള്‍ക്കുള്ള സമഗ്രയൂണിറ്റുകളായിരിക്കും ഉയര്‍ന്നുവരിക. നേരത്തെ കയറ്റുമതിക്കായുള്ള അപ്പാരല്‍ പാര്‍ക്ക് പദ്ധതിപ്രകാരം തിരുവനന്തപുരത്ത് 37 കോടി ചെലവില്‍ പാര്‍ക്ക് നിര്‍മാണം കിന്‍ഫ്ര ഏറ്റെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+