Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി രാജി വയ്ക്കണം: അദ്വാനി

പട്ന: ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടതു സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടാനും ഭൂട്ടാസിംഗിനെ തിരിച്ചുവിളിക്കാനും രാഷ്ട്രപതി തയ്യാറാവണമെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി ആവശ്യപ്പെട്ടു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ നിയമസഭ പിരിച്ചുവിട്ട ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് താന്‍ പിന്‍മാറുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രി സ്ഥാനം രാജിവക്കാന്‍ അദ്ദേഹം തയ്യാറാകണം. ബീഹാറില്‍ സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പു നടക്കണമെങ്കില്‍ ഗവര്‍ണര്‍ ഭൂട്ടാസിംഗിനേയും തിരിച്ചുവിളിക്കണം.

നിയമസഭ പിരിച്ചുവിടാനായി കേന്ദ്രം രാഷ്ട്രപതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ കണ്ട എന്‍ഡിഎ സംഘം രാഷ്ട്രപതിയോട് പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതി വിദേശത്തായിരുന്ന ഒരു സാഹചര്യത്തില്‍ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തത് ന്യായീകരിക്കാനാവുന്നതല്ല.

ഗവര്‍ണര്‍ ഭൂട്ടാസിംഗ് തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്നും ബീഹറില്‍ നല്ല രീതിയില്‍ തിരഞ്ഞെടുപ്പു നടക്കാന്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+