ഭൂചലനം: വീടുകള്‍ തകര്‍ന്നവര്‍ക്ക് ഒരു ലക്ഷം നല്‍കും
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭൂചലനത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം നല്‍കും. കേന്ദ്രനഗരവികസനവകുപ്പുമന്ത്രി ഗുലാം നബി ആസാദ്, കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്, ഉപമുഖ്യമന്ത്രി മംഗത് രാം ശര്‍മ, കേന്ദ്ര നഗരവികസനസെക്രട്ടറി അനില്‍ ബെയ്ജാന്‍ വിവിധ ഗവണ്‍മെന്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ഒരു യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ഭൂചലനത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീടുകള്‍ തകര്‍ന്നവര്‍ക്ക് ധനസഹായം ലഭിക്കും. വീടുകള്‍ മുഴുവന്‍ തകര്‍ന്നവര്‍ക്ക് ആദ്യഗഡുവായി 40,000 രൂപയും വീടുകള്‍ക്ക് ചെറിയ രീതിയില്‍ തകരാറു സംഭവിച്ചവര്‍ക്ക് 10,000 രൂപയും നല്‍കും. തംഗ്ദര്‍, പൂഞ്ച്, ഉറി തുടങ്ങിയ മേഖലകളിലാണ് സഹായം ലഭ്യമാവുക.












Click it and Unblock the Notifications