ആര്‍എസ്എസ് യോഗത്തിന് അദ്വാനിക്ക് ക്ഷണമില്ല
ദില്ലി: ഒക്ടോബര്‍ 21 മുതല്‍ 23 വരെ ചിത്രകൂടില്‍ നടക്കുന്ന ആര്‍എസ്എസ് ദേശീയ ഉന്നതാധികാരസമിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനിക്ക് ക്ഷണമില്ല. ആര്‍എസ്എസിന്റെ പ്രചാരകനായ സഞ്ജയ് ജോഷിയായിരിക്കും ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് സൂചന.
ബിജെപി- ആര്‍എസ്എസ് ബന്ധം യോഗത്തിലെ ഔപചാരിക വിഷയമല്ലാത്തതു കൊണ്ടാണ് അദ്വാനി പങ്കെടുക്കാത്തതെന്ന് ആര്‍എസ്എസ് വക്താവ് റാം മാധവ് പറഞ്ഞു. അദ്വാനിക്കു പകരം ആരെ അയക്കണമെന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണ്. ഇക്കാര്യം ബിജെപി ഇതുവരെ അറിയിച്ചിട്ടില്ല. 350ളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തിന്റെ മുഖ്യഅജന്‍ഡ എം.എസ് ഗോവര്‍ക്കറുടെ ജന്മശതാബ്ദി ആഘോഷച്ചടങ്ങുകള്‍, ജമ്മു കശ്മീര്‍ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാരിന്റെ നിലപാട്, യുപിഎ ഭരണത്തിന്‍കീഴെ ന്യൂനപക്ഷം നേരിടുന്ന പ്രശ്നങ്ങള്‍, ജമ്മു കശ്മീരിലെ ഭൂകമ്പദുരിതബാധിതരുടെ പുനരധിവാസം എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ചെന്നൈയിലെ പ്രസംഗത്തില്‍ വച്ച് ബിജെപിയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് ആര്‍എസ്എസ് അവസാനിപ്പിക്കണം എന്ന അദ്വാനിയുടെ പ്രസ്താവനയെപ്പറ്റി ദേശീയ ഉന്നതാധികാരസമിതിയോഗം ചര്‍ച്ച ചെയ്യുമെന്നാണ് ആര്‍എസ്എസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications