എറണാകുളത്ത് ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
എറണാകുളം: പച്ചാളത്ത് സ്വകാര്യബസ് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പച്ചാളത്ത് ലൂര്‍ദ്ദ് ആശുപത്രിക്കു സമീപമാണ് ഒക്ടോബര്‍ 14 വെള്ളിയാഴ്ച രാവിലെ അപകടമുണ്ടായത്. ബസ് റോഡരികിലെ ഒരു മതിലില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. അമിതവേഗതയാണ് അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications