ഉദയകുമാര്‍ മരിച്ചത് ഉരുട്ടിയപ്പോളെന്ന് പ്രതികള്‍
തിരുവനന്തപുരം: ഉരുട്ടലിന് വിധേയമാക്കിയപ്പോഴാണ് ഉദയകുമാര്‍ മരിച്ചതെന്ന് ഫോര്‍ട്ട് പൊലീസ് സ്റേഷന്‍ സംഭവത്തിലെ പ്രതികളായ പൊലീസുകാര്‍ ചോദ്യംചെയ്യലില്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് എസ്.പി കെ.ബി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒക്ടോബര്‍ 13 വ്യാഴാഴ്ച ഉച്ചക്കാണ് കോടതിയില്‍ നിന്നും പ്രതികളെ ഏറ്റുവാങ്ങിയത്. ഒക്ടോബര്‍ 18 വരെയാണ് ഇവരെ ക്രൈംബ്രാഞ്ച് കസ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്. മുട്ടടയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയമാക്കും.
ഇവരെ വീണ്ടും ഒക്ടോബര്‍ 18ന് ഹാജരാക്കാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് വിട്ടുകൊടുക്കുന്നതിന് മുന്‍പ് പ്രതികളെ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയായിരുന്നു.












Click it and Unblock the Notifications