കൂടുതല്‍ അഴിമതി വിദ്യാഭ്യാസവകുപ്പില്‍: വി.എസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് വിദ്യാഭ്യാസവകുപ്പിലാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം കോടതി ചോദ്യം ചെയ്തിട്ടും കുറ്റക്കാരെ രക്ഷിക്കാനുള്ള നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹയര്‍ സെക്കന്ററി പ്രത്യേക നിയമപ്രകാരം സീനിയര്‍ സൂപ്രണ്ട് തസ്തികകള്‍ സൃഷ്ടിക്കുക, ശമ്പളം പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.












Click it and Unblock the Notifications